ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർക്കെതിരേ എസ്എഫ്ഐയുടെ അസഭ്യ മുദ്രാവാക്യ വിളി; പരാതിയുമായി ബിജെപി
ഇടുക്കി: ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പരാതി നൽകി ബിജെപി. മുദ്രാവാക്യം വിളിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല…
ഇടുക്കി: ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പരാതി നൽകി ബിജെപി.
മുദ്രാവാക്യം വിളിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയാണ് ജില്ല പോലീസ് മോധാവിക്ക് പരാതി നൽകി. ഭരണഘടന പദവിയിലിരിക്കുന്ന ഗവർണറെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിനിടെയാണ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. "താന്തോന്നി, തെമ്മാടി, എച്ചിൽ പട്ടി' എന്നിങ്ങനെയുള്ള അസഭ്യ മുദ്രാവാക്യം വിളികളോടെയായിരുന്നു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകുടെ പ്രതിഷേധ പ്രകടനം. തുടര്ന്ന് ഇവിടെ കുത്തിയിരുന്നും പ്രവർത്തകർ പ്രതിഷേധിച്ചു.
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തിയത്. എൽഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു.