പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ്സിന് വീണ്ടും തീപിടിച്ചു. ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഹിൽ വ്യൂവിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം…

By :  Editor
Update: 2024-01-10 22:20 GMT

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ്സിന് വീണ്ടും തീപിടിച്ചു. ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഹിൽ വ്യൂവിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ല.

പിന്നീട് ബസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് നിഗമനം. ജനുവരി ആറിനും സമാനരീതിയിൽ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു.ഹിൽ വ്യൂവിൽനിന്ന് എത്തിയ ലോ ഫ്ലോർ ബസിനാണ് ജനുവരി ആറിന് തീപിടിത്തമുണ്ടായത്. പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസിനാണ് അന്ന് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അന്ന് വിലയിരുത്തിയിരുന്നു. പമ്പയിൽ തുടർച്ചയായി കെ എസ് ആർ ടി സി ബസുകൾക്ക് തീപിടിത്തമുണ്ടാകുന്നത് ഭക്തർക്കിടയിൽ ആശങ്ക ഉളവാക്കുന്നുണ്ട്.

Tags:    

Similar News