'ഓണ്‍ലൈന്‍ ഗെയിം കളിച്ച് വലിയ പണം കിട്ടി'; സച്ചിന്റെ ഡീപ് ഫേക്ക് വീഡിയോ; ആശങ്ക പങ്കുവച്ച് താരം

മുംബൈ:  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഡിപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര. 'സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്' എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ്…

By :  Editor
Update: 2024-01-15 07:00 GMT

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഡിപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര. 'സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്' എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന്‍ കടുത്ത ആശങ്ക പങ്കുവച്ചു.

സച്ചിന്റെ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. തന്റെ മകള്‍ സാറ ഓണ്‍ ലൈന്‍ കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റെതായി പ്രചരിക്കുന്നത്. ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിന്‍ പറഞ്ഞു.

Women Printed Viscose Rayon Straight Kurta (Yellow)

Full View

ഇത്തരം വ്യാജവീഡിയോകള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുണമെന്ന് സച്ചിന്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ, പല സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു. രശ്മിക മന്ദാനയാണ് ഡീപ് ഫേക്കിന് ആദ്യം ഇരയായത്. ഈ കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Tags:    

Similar News