മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്നു; പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍…
;തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍ ഹാളിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിത മദ്യപാനം നിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ഥനയ്ക്കെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കാട്ടാക്കട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.