ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗത്തു പൂജയ്ക്ക് ഹിന്ദുവിഭാഗത്തിന് കോടതിയുടെ അനുമതി
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകി കോടതി. വാരാണസിയിലെ കോടതിയുടേതാണു നടപടി. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ്…
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകി കോടതി. വാരാണസിയിലെ കോടതിയുടേതാണു നടപടി. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം. 7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു.
ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങളോടു പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.
‘‘മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമർ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെതന്നെ ഭാഗമാണ്. ഇതു കല്ലുകൊണ്ടു നിർമിച്ച് അലങ്കരിച്ചതാണ്. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്കരിച്ച് ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായിരുന്ന മന്ദിരത്തിനു മുകളിൽ ഇപ്പോഴത്തേതു നിർമിച്ചതായാണ് കാണപ്പെടുന്നത്.