നാലു ദിവസമായി ഭക്ഷണം കഴിച്ചിട്ട്..! നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോയും…
;മലപ്പുറം: മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി. ഇതുകണ്ട് ഞെട്ടിയ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി. അസാധാരണമായ ഇയാളുടെ പ്രവൃത്തിയാണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. അസം സ്വദേശിയായ ഇയാൾ ഭക്ഷണം കഴിച്ചിട്ട് നാലുദിവസമായെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് വാങ്ങി നൽകിയ ഷവർമയും പഴവും കഴിച്ച ഇയാൾ ഇവിടെ നിന്നും പോവുകയായിരുന്നു. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.