സംസ്ഥാനത്ത് മദ്യത്തിന് വിലകൂടുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്ത് മദ്യത്തിന് വിലകൂടുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലിറ്ററിന് പത്ത് രൂപയാണ് കൂടുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവയാണ് ലിറ്ററിന്…
സംസ്ഥാനത്ത് മദ്യത്തിന് വിലകൂടുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലിറ്ററിന് പത്ത് രൂപയാണ് കൂടുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവയാണ് ലിറ്ററിന് പത്ത് രൂപ കൂട്ടിയത്. ഗാൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലിറ്ററിന് 30 രൂപ വരെ ഗാൽവനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അതാണ് ഇപ്പോൾ ലിറ്ററിന് പത്ത് രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ 200 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചത്. ബഡ്‌ജറ്റ് പ്രസംഗം ധനമന്ത്രി അൽപ്പസമയം മുമ്പ് അവസാനിപ്പിച്ചു.