പത്തനംതിട്ടയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
പെരുനാട് (പത്തനംതിട്ട) : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മേഖല…
പെരുനാട് (പത്തനംതിട്ട) : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇതുകൂടാതെ 2 യുവാക്കളും പ്രായപൂർത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. ജോയൽ ഇന്നലെ രാത്രി ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിൽ ഹാജരാക്കും.
കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെൺകുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ പോകാൻ മടി കാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്.