തൊട്ടിലെന്ന് കരുതി കുട്ടിയെ വച്ചത് മൈക്രോവേവ് അവ്‌നിൽ; പിഞ്ചുകുഞ്ഞ് മരിച്ചു, യുവതി കസ്റ്റഡിയിൽ

വാഷിങ്ടൻ∙ തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തിൽ മൈക്രോവേവ് അവ്‌നിൽ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയിൽ കൻസാസ് സിറ്റിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കുഞ്ഞിന്റെ മരണത്തിൽ മാതാവ് മറിയ…

;

By :  Editor
Update: 2024-02-11 11:34 GMT

വാഷിങ്ടൻ∙ തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തിൽ മൈക്രോവേവ് അവ്‌നിൽ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയിൽ കൻസാസ് സിറ്റിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കുഞ്ഞിന്റെ മരണത്തിൽ മാതാവ് മറിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവർ കുഞ്ഞിനെ പൊള്ളലേറ്റ് ചലനമറ്റ നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിരുന്നു. വീട്ടിൽനിന്ന് പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

കുഞ്ഞിനെ എടുത്തുകൊണ്ടിരുന്ന മറിയ പെട്ടെന്ന് താഴെവച്ചപ്പോൾ അവ്‌നിൽ ആയിപ്പോയതാകാമെന്ന് മറിയയുടെ സുഹൃത്ത് പറഞ്ഞു. മറിയയുടെ മാനസികാവസ്ഥയിലെ പ്രശ്നമാകാം ഇത്തരത്തിൽ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു. നിലവിൽ ജാക്സൺ കൗണ്ടി ഡിറ്റക്‌ഷൻ സെന്ററിലാണു യുവതിയുള്ളത്.

Tags:    

Similar News