ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണം: നിയമ കമ്മീഷന്‍
ന്യൂഡല്‍ഹി: ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. കോടതി ഉള്‍പ്പെടെ അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന് ഭരണഘടനയിലെ 12 ാം…
ന്യൂഡല്‍ഹി: ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. കോടതി ഉള്‍പ്പെടെ അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന് ഭരണഘടനയിലെ 12 ാം വകുപ്പ് പ്രകാരം ബിസിസിഐയെ സംസ്ഥാനമായി പരിഗണിക്കണമെന്നും നിയമകമ്മീഷന്‍ ചൂണ്ടികാണ്ടി.
കൂടാതെ ബിസിസിഐയെ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ജസ്റ്റീസ് പി.എസ് ചൗഹാന്‍ അധ്യക്ഷനായ നിയമകമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു സമൂഹത്തിന്റെല സൂക്ഷ്മ നിരീക്ഷണത്തിനു ബോര്‍ഡിനെ കൊണ്ടുവരണമെന്നും നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 124 പേജുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്.