ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തും; കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക
മാനന്തവാടി: ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.…
മാനന്തവാടി: ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.
ബേലൂർ മഖ്ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും സംയുക്തമായി യോഗം ചേർന്നിരുന്നു.