കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു

കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമിറ്റി നേതൃത്വത്തിൽ പേരാമ്പ്ര വ്യാപാരഭവനിൽ നടത്തിയ പരിപാടി സാഹിത്യ അക്കാദമി അവാർഡ് ജേതാവ്…

;

By :  Editor
Update: 2024-02-27 09:24 GMT

കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമിറ്റി നേതൃത്വത്തിൽ പേരാമ്പ്ര വ്യാപാരഭവനിൽ നടത്തിയ പരിപാടി സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ .ജില്ലാ പ്രസിഡണ്ട് എം കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായ സംരംഭകൻ റിയാസ് ലൂളി നാദാപുരത്തെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ 2024 - 25 വർഷത്തെ തിരിച്ചറിയൽ കാർഡ് വിതരണം പ്രസിഡണ്ട് എം.കെ അഷറഫ് നിർവ്വഹിച്ചു. സംവാദം ജില്ലാ ട്രഷറർ ബി. സുനിൽകുമാർ നിയന്ത്രിച്ചു. സംവാദത്തിന് ജയചന്ദ്രൻ മൊകേരി മറുപടി നൽകി.

ജില്ലാ ഭാരവാഹികളായ സി.കെ ആനന്ദൻ കൊയിലാണ്ടി, ദാമോദരൻ എകരൂൽ,, ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതവും താലുക്ക് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ പേരാമ്പ്ര നന്ദിയും പറഞ്ഞു.

Tags:    

Similar News