പ്രതിഷേധം ഫലം കണ്ടു;   സിദ്ധാർത്ഥിന്റെ കേസ് സിബിഐക്ക്

വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ. എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കും. പിതാവ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്.…

By :  Editor
Update: 2024-03-09 02:50 GMT

വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ. എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കും. പിതാവ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്.

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും വിഷയത്തിൽ തുടർന്ന മൗനവും ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സമരത്തിലായിരുന്നു.

Full View

ഇന്നലെ ഇടതുമുന്നണി യോഗത്തിൽ ഉൾപ്പെടെ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ പോലും തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലാണ് ഇപ്പോൾ കേസ് സിബിഐയ്‌ക്ക് വിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ അനാസ്ഥയെ തുടർന്ന് സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന ആവശ്യവുമായി കുടുംബം നടത്തിയ പോരാട്ടമാണ് സിബിഐ അന്വേഷണത്തിലെത്തിച്ചത്.

Tags:    

Similar News