ഹരിയാനയില്‍ വിശ്വാസ വോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്.വിശ്വാസ വോട്ടെടുപ്പിന് മുൻപായി, പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന്…

;

By :  Editor
Update: 2024-03-13 04:48 GMT

ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്.വിശ്വാസ വോട്ടെടുപ്പിന് മുൻപായി, പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബിജെപി-ജെജെപി സഖ്യം പിളർന്നതിനേത്തുടർന്ന് മനോഹർലാൽ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഹരിയാനയിൽ സൈനിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്.

90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയോടെയാണ് ബി.ജെ.പി ഇപ്പോൾ അധികാരം നിലനിർത്തിയിരിക്കുന്നത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ബിജെപി ഭിന്നതയ്ക്കിടെയാണ് മനോഹര്‍ലാല്‍ ഖട്ടര്‍ രാജി വെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബിജെപി. ഒറ്റയ്ക്ക് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ഹിസാര്‍, ഭിവാനിമഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെജെപിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.

Tags:    

Similar News