വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഈ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്…

By :  Editor
Update: 2024-03-15 22:38 GMT

ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

മഴ എത്തുന്നതോടെ കൊടും ചൂടിന് ആശ്വാസമായേക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് 19 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Full View

Tags:    

Similar News