കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമം; 3 പേർ പോലീസിന്റെ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു

അമരാവതി: കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് 500 കിലോ…

By :  Editor
Update: 2024-03-21 23:27 GMT

അമരാവതി: കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് 500 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്.

പാംഗി സുന്ദർ റാവു, വന്‌ലാ ചിന്ന, പാങ്കി മാണിക്യം എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന നാലാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

Full View

വിപണിയിൽ ഏകദേശം 26.6 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. സീതരാമരാജു ജില്ലയിലെ ബെച്ചന്തയിലേക്ക് കുതിരകളെ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ഏകദേശം 17 ഓളം പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്.

Tags:    

Similar News