ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം: കമ്പനി ഡയറക്ടർ അടക്കം 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് അപകടമുണ്ടായത്. സംഗറെഡ്‌ഡി ജില്ലയിലെ…
ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് അപകടമുണ്ടായത്.
സംഗറെഡ്‌ഡി ജില്ലയിലെ ചന്ദാപൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന എസ് ബി ഓർഗാനിക്സ് ലിമിറ്റഡിന്റെ മരുന്നു നിർമ്മാണ പ്ലാന്റിലാണ് അപകടമുണ്ടായത്. ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന്റെ കെമിക്കൽ റിയാക്ടറിൽ ഉണ്ടായ സ്ഫോടനമാണ് അപകടത്തിലേക്ക് നയിച്ചത്. സ്ഫോടനത്തെ തുടർന്ന് ഫാക്ടറിയിൽ വലിയ തീപിടുത്തം തന്നെയുണ്ടായി.
16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തോളം പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.പൊട്ടിത്തെറിയുണ്ടായ സമയത്ത് അന്‍പതോളം താഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.