പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ല: കെ കെ ശൈലജ

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും…

By :  Editor
Update: 2024-04-08 02:58 GMT

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്, സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരെ ഉന്നയിക്കാന്‍ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണം’, ശൈലജ പ്രതികരിച്ചു.

പാനൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് കെകെ ശൈലജക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ മറുപടി. സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ ചര്‍ച്ചയായി രിക്കുകയാണ്.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Tags:    

Similar News