കോഴിക്കോട്ട് റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു; കെഎസ്ആർടിസി മുൻ ജീവനക്കാരന് ദാരുണാന്ത്യം

കോഴിക്കോട് ∙ ഫറോക്കിൽ റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂർ ഓട്ടിരി അച്യുതൻ ആണ് മരിച്ചത്. പട്ടാമ്പിയിൽനിന്ന്…

;

By :  Editor
Update: 2024-04-08 05:26 GMT

കോഴിക്കോട് ∙ ഫറോക്കിൽ റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂർ ഓട്ടിരി അച്യുതൻ ആണ് മരിച്ചത്. പട്ടാമ്പിയിൽനിന്ന് ട്രെയിനിൽ ഫറോക്കിലേക്കു വന്നതാണ്. ട്രെയിൻ ഇറങ്ങി പാളം മുറിച്ച് കടക്കുമ്പോൾ അടുത്ത ട്രാക്കിൽ കൂടി വന്ന നേത്രാവതി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News