ഇറാനിലേക്കും ഇസ്രയേലിലേയ്ക്കും യാത്ര പാടില്ല; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി…

;

By :  Editor
Update: 2024-04-12 08:50 GMT

ന്യൂഡല്‍ഹി: ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശത്തില്‍ പറയുന്നു.

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരില്‍ ഇറാന്‍ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിനുനേര്‍ക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Tags:    

Similar News