കോഴിക്കോട് സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പിന്നിൽ ബിജെപിയെന്ന് യുഡിഎഫ്

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍…

By :  Editor
Update: 2024-04-25 21:52 GMT

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

Tags:    

Similar News