വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി: ചോദ്യങ്ങളോട് മൗനം

തിരുവനന്തപുരം: നിശ്ചയിച്ചത്തിലും നേരത്തെ വിദേശസന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15 -ഓടെ ദുബായ്- തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം…

By :  Editor
Update: 2024-05-17 22:35 GMT

തിരുവനന്തപുരം: നിശ്ചയിച്ചത്തിലും നേരത്തെ വിദേശസന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15 -ഓടെ ദുബായ്- തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഭാര്യ കമലയും പേരക്കുട്ടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായിരുന്ന മകൾ വീണയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഞായറാഴ്ച തിരിച്ചെത്തും.

ഈ മാസം ആറിനാണ് ദുബായ്, സിം​ഗപുർ, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൽനിന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ വിദേശസന്ദർശനം പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Tags:    

Similar News