മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; 5 ദിവസത്തിനിടെ കോഴിക്കോട്ട് 46 പേർക്ക് രോഗം
കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ…
By : Editor
Update: 2024-05-28 07:47 GMT
കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്.അച്ഛൻ: വരിക്കോട്ട് നാണു (ബഹ്റൈൻ). അമ്മ: കമല. സഹോദരി: ഷോണിമ.
5 ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.