ഹോട്ടൽ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് പേർ മരിച്ച സംഭവം; തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതായി റിപ്പോർട്ട്

ഹോട്ടലിന്റെ മാലിന്യ ടാങ്കിലിറങ്ങി തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.…

By :  Editor
Update: 2024-06-02 02:15 GMT

ഹോട്ടലിന്റെ മാലിന്യ ടാങ്കിലിറങ്ങി തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

ഇവരുടെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ല . അതേസമയം ഏതു വിഷ വാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.

തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കുമെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്.

Evening Kerala News | Latest Kerala News / Malayalam News

Tags:    

Similar News