ആര്യവേപ്പെന്ന സമൂല ഔഷധം ; ഗുണങ്ങള്‍ അറിയാം
നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങള്‍ നല്‍കുന്നു. ഔഷധ ഗുണങ്ങളുള്ള പരമ്പരാഗത മരുന്നായ…
നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങള്‍ നല്‍കുന്നു. ഔഷധ ഗുണങ്ങളുള്ള പരമ്പരാഗത മരുന്നായ ആര്യവേപ്പ് ഇലകള്‍ കാലങ്ങളായി പല ചികിത്സകള്‍ക്കുമുള്ള ഒറ്റമൂലിയാണ്.
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുണങ്ങളുടെ പേരില്‍ പ്രശസ്തമാണ് വേപ്പ്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കാരണം വേപ്പ് ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍, മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. വേപ്പിലെ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മത്തെ പരിപാലിക്കുകയും, ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെയും ചര്‍മ്മത്തെയും പുനരുജ്ജീവിപ്പിക്കുകയും യുവത്വമുള്ളതാക്കുകയും ചെയ്യുന്നു.
ഫംഗസ് അണുബാധയ്‌ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും. ഇതിന്റെ ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റിനിര്‍ത്തുന്നു. അങ്ങനെ ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. ചികിത്സയ്ക്കും മരുന്നിനുമായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്ന ആയുര്‍വേദം, വേപ്പ് മരത്തിന്റെ സത്ത് ആരോഗ്യം പരിരക്ഷിക്കുന്നതിന് ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. ഇന്ന് ആര്യവേപ്പ് അടങ്ങിയ നിരവധി സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കും.