ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഉത്തരാഖണ്ഡില്‍ uttarakhand ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു…

By :  Editor
Update: 2024-06-06 06:30 GMT

ഉത്തരാഖണ്ഡില്‍ uttarakhand ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് 29 അംഗ സംഘം ട്രക്കിങ്ങനായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഒന്‍പത് അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എസ്ബിഐയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്. സിന്ധു ഡെല്ലില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. 13 പേരെ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ റവന്യൂ മന്ത്രി ഉത്തരാഖണ്ഡിലെത്തി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വിവരങ്ങള്‍ നാട്ടിലേക്ക് അറിയിച്ചത്.

Tags:    

Similar News