മൂന്നാം തവണ സത്യപ്രതിജ്‌ഞ: റെക്കോഡ്‌ നേട്ടത്തിൽ നരേന്ദ്ര മോദി

തുടര്‍ച്ചയായി മൂന്ന്‌ തവണ അധികാരത്തിലെത്തുന്ന നേതാക്കളുടെ നിരയിലേക്ക്‌ നരേന്ദ്ര മോദിയും. ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്‌( അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ),ഏഞ്‌ജല മെര്‍ക്കല്‍( മുന്‍ ജര്‍മ്മന്‍ ചാന്‌സലര്‍ )…

By :  Editor
Update: 2024-06-09 23:24 GMT

തുടര്‍ച്ചയായി മൂന്ന്‌ തവണ അധികാരത്തിലെത്തുന്ന നേതാക്കളുടെ നിരയിലേക്ക്‌ നരേന്ദ്ര മോദിയും. ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്‌( അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ),ഏഞ്‌ജല മെര്‍ക്കല്‍( മുന്‍ ജര്‍മ്മന്‍ ചാന്‌സലര്‍ ) തുടങ്ങിയ ലോകനേതാക്കളുടെ നിരയിലേക്കാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്‌.

ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ്‌

1932 നും 1944 നും ഇടയില്‍ നാല്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളില്‍ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ്‌ വിജയിച്ചു. 1932 ല്‍ 57.4 ശതമാനം വോട്ട്‌ നേടി അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, 1944 ല്‍ 53.4 ശതമാനം വോട്ട്‌ നേടി. രണ്ടില്‍ കൂടുതല്‍ തവണ സേവനമനുഷ്‌ഠിച്ച അവസാന അമേരിക്കന്‍ പ്രസിഡന്റാണ്‌ റൂസ്‌വെല്‍റ്റ്‌.

ഏഞ്‌ജല മെര്‍ക്കല്‍

2005 മുതല്‍ 2017 വരെ തുടര്‍ച്ചയായി നാല്‌ തെരഞ്ഞെടുപ്പുകളിലാണു ഏഞ്‌ജല മെര്‍ക്കല്‍ വിജയിച്ചത്‌. 2009 ലും 2017 ലും അവരുടെ വോട്ട്‌ വിഹിതം കുറഞ്ഞു.

ലീ ക്വാന്‍ യൂ ( സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി )

ആധുനിക സിംഗപ്പൂരിന്റെ സ്‌ഥാപകനായ ലീ ക്വാന്‍ യൂ 1968 നും 1988 നും ഇടയില്‍ തുടര്‍ച്ചയായി ആറ്‌ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ടേമുകളില്‍ അദ്ദേഹത്തിന്റെ വോട്ട്‌ വിഹിതം കുറഞ്ഞു. ലീ ക്വാന്‍ യൂ 1968 ലെ തെരഞ്ഞെടുപ്പില്‍ 86.7 ശതമാനം വോട്ട്‌ വിഹിതത്തോടെ വിജയിച്ചു, 1988 ല്‍ അദ്ദേഹത്തിന്റെ കാലാവധി 63.1 ശതമാനം വോട്ട്‌ വിഹിതത്തോടെ വന്നു.

ജവാഹര്‍ലാല്‍ നെഹ്‌റു

തുടര്‍ച്ചയായി മൂന്ന്‌ തവണയാണു ജവഹര്‍ലാല്‌ നെഹ്‌റു പ്രധാനമന്ത്രിയായത്‌. 1952 ലെ തെരഞ്ഞെടുപ്പില്‍ ജവാഹര്‍ലാല്‍ നെഹ്‌റു 45 ശതമാനം വോട്ട്‌ വിഹിതമാണു സ്വന്തമാക്കിയത്‌. 1957 ല്‍ 47.8 ശതമാനമായി ഉയര്‍ന്നു, എന്നാല്‍ 1963 ലെ തെരഞ്ഞെടുപ്പില്‍ വോട്ട്‌ വിഹിതം 44.7 ശതമാനമായി കുറഞ്ഞു.

Tags:    

Similar News