ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തു; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം; കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാ​ഗമാകുന്നുവെന്നും…

By :  Editor
Update: 2024-06-13 22:27 GMT

തിരുവനന്തപുരം; കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.

ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാ​ഗമാകുന്നുവെന്നും സുരേഷ് ​ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയുടെ വീട് സന്ദ​ർശിക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

സാമ്പത്തിക അവസ്ഥക്ക് മാറ്റം കൊണ്ടുവന്ന സമൂഹമാണ് പ്രവാസി സമൂഹം. അതിന് മുൻതൂക്കം ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മരിച്ചവരുടെ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്.

23 മലയാളികളുടെ മൃതദേഹങ്ങൾക്ക് പുറമേ 7 തമിഴ്നാട് സ്വദേശികളുടെയും 1 കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.

Tags:    

Similar News