ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു: കുട്ടികളെ പുറത്തിറക്കിയ ഉടനെ വാഹനം പൂർണ്ണമായും കത്തി നശിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് ഇന്നു രാവിലെ…

By :  Editor
Update: 2024-06-14 05:57 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് ഇന്നു രാവിലെ എട്ടരയോടെ തീപിടിച്ചത്.

ബസിന്റെ മുൻവശത്തുനിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു.

മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി

Tags:    

Similar News