10,000 രൂപ കൈക്കൂലി വാങ്ങിയതിന് മുൻ എൽ.ഡി ക്ലാർക്കിനെ രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം: ആലപ്പുഴ അരൂർ ഗ്രാമ പഞ്ചായത്ത് മുൻ എൽ.ഡി ക്ലാർക്കിനെ കഠിന തടവിന് ശിക്ഷിച്ചു. ഗ്രാമ പഞ്ചായത്തിലെ 2010-2011 കാലഘട്ടത്തിൽ എൽ.ഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെയാണ് 10,000…

By :  Editor
Update: 2024-06-14 08:49 GMT

തിരുവനന്തപുരം: ആലപ്പുഴ അരൂർ ഗ്രാമ പഞ്ചായത്ത് മുൻ എൽ.ഡി ക്ലാർക്കിനെ കഠിന തടവിന് ശിക്ഷിച്ചു. ഗ്രാമ പഞ്ചായത്തിലെ 2010-2011 കാലഘട്ടത്തിൽ എൽ.ഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങിയതിന് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷിച്ചത്.

അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങവെ ആലപ്പുഴ വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി യായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നിനാണ് കൈയോടെ പിടികൂടിയത്. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി രണ്ട് വർഷം കഠിന തടവിനും, 30,000-രൂപ പിഴയും ശിക്ഷിച്ചത്.

ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി രാജുവാണ് കേസ് രജിസ്റ്റർ ചെയ്തു. മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

Tags:    

Similar News