തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഭൂചലനം; പരിഭ്രാന്തരായി ആളുകൾ

തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടുനിന ഭൂചലനത്തിൽ…

By :  Editor
Update: 2024-06-14 23:23 GMT

Seismograph with paper in action and earthquake – 3D Rendering

തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടുനിന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    

Similar News