ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 5 മരണം, യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ്…

;

By :  Editor
Update: 2024-06-17 01:01 GMT

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.

ചരക്ക് ട്രെയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻജംഗ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. സ്ഥലത്ത് ഗുരുതര സാഹചര്യമാണെന്ന് ഡാർജിലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Tags:    

Similar News