ബാണാസുര സാഗർ അണക്കെട്ടിന് സമീപം കടുവ; കണ്ടത് ബോട്ട് സവാരി ചെയ്‌ത വിനോദസഞ്ചാരികൾ

വയനാട് പടിഞ്ഞാറത്തറയിൽ ബാണാസുര സാഗർ അണക്കെട്ടിൽ കടുവ ഭീഷണി. അണക്കെട്ടിന് സമീപം കടുവ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ സഞ്ചാരികളുടെ ഫോണിൽ പതിഞ്ഞു. കുറ്റംവയൽ ഭാഗത്ത് ബോട്ട് സവാരി ചെയ്യുകയായിരുന്ന…

By :  Editor
Update: 2024-06-23 06:09 GMT

വയനാട് പടിഞ്ഞാറത്തറയിൽ ബാണാസുര സാഗർ അണക്കെട്ടിൽ കടുവ ഭീഷണി. അണക്കെട്ടിന് സമീപം കടുവ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ സഞ്ചാരികളുടെ ഫോണിൽ പതിഞ്ഞു. കുറ്റംവയൽ ഭാഗത്ത് ബോട്ട് സവാരി ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്.
ഭയന്ന സഞ്ചാരികൾ ശബ്ദമുണ്ടാക്കിയതോടെ കടുവ അണക്കെട്ടിൽനിന്ന് കയറി തുറസായ കുന്നിൻ മുകളിലേക്ക് ഓടിപ്പോകുകയായിരുന്നു. ജൂൺ 4ന് സഞ്ചാരികൾ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കാപ്പിക്കളം കുറ്റ്യാംവയൽ ഭാഗത്തുള്ള ജനങ്ങൾക്കും ഡാമിൽ വരുന്ന ടൂറിസ്റ്റുകൾക്കും അധികൃതരുടെ ഭാഗത്തുനിന്നും സംരക്ഷണം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    

Similar News