20 കോടി രൂപ കൂടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു; സര്‍ക്കാര്‍ സഹായം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനെന്ന് ധനവകുപ്പ്‌

തിരുവനന്തപുരം; എസ് ആര്‍ ടി സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഈ മാസം ആദ്യത്തിലും കെ എസ്ആര്‍ടിസിക്ക്…

By :  Editor
Update: 2024-06-26 06:54 GMT

തിരുവനന്തപുരം; എസ് ആര്‍ ടി സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഈ

മാസം ആദ്യത്തിലും കെ എസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണെന്ന് ധനകാര്യവകുപ്പ് പറയുന്നു.

നിലവില്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.

എന്നാല്‍ കെ എസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News