മലപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്; ഒരാൾക്ക് പരിക്ക് - അന്വേഷണം

മലപ്പുറം: കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. കുറ്റിപ്പുറം പൊലീസിലും, ആർപിഎഫിലും പരാതി നൽകിയതായി ഷറഫുദ്ദീൻ പറഞ്ഞു.…

;

By :  Editor
Update: 2024-07-04 21:56 GMT

മലപ്പുറം: കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. കുറ്റിപ്പുറം പൊലീസിലും, ആർപിഎഫിലും പരാതി നൽകിയതായി ഷറഫുദ്ദീൻ പറഞ്ഞു.

ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ ഷറഫുദ്ദീന്റെ വയറിന് പരിക്കേറ്റിരുന്നു. കുറ്റിപ്പുറത്ത് നിന്ന് ട്രെയിൻ അൽപ ദൂരം നീങ്ങിയപ്പോഴാണ് കല്ലേറ് ഉണ്ടായത്. ട്രെയിനിൽ തട്ടിയ ഇഷ്ടികയുടെ ഒരു ഭാഗം ഷറഫുദ്ദീന്റെ വയറിൽ പതിക്കുകയായിരുന്നു.

സാമൂഹിക വിരുദ്ധരുടെ ആക്രമണം, ഇയാൾ ഉടൻ പൊലീസിലും ആർപിഎഫ് ഉദ്യോഗസ്ഥരെയും വിളിച്ചറിയിച്ചു. ഷറഫുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു.

Similar News