വ്യാപകമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം; വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിന്നലോടു കൂടിയ…

By :  Editor
Update: 2024-07-10 19:13 GMT

തിരുവനന്തപുരം; വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളി മുതൽ‌ ഞായർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 6.45 സെന്റീമീറ്റർ മുതൽ 11.5 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ അലർട്ട് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Tags:    

Similar News