ലിവിംഗ് ബന്ധത്തിലെ പ്രശ്നങ്ങൾ ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധത്തിലെ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ കേസെടുക്കാനാകില്ല. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം…

By :  Editor
Update: 2024-07-11 05:16 GMT

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധത്തിലെ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ കേസെടുക്കാനാകില്ല. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു.

പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

Tags:    

Similar News