ജല നിരപ്പ് ഉയർന്നു; കക്കയത്ത് ഓറഞ്ച് അലർട്ട്
കോഴിക്കോട്: കക്കയം സംഭരണിയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് 756.50 മീറ്റർ എത്തിയതോടെയാണ് ഓറഞ്ച് മുന്നറിയിപ്പ്. ഡാമിലെ അധിക ജലം തുറന്നു…
;By : Editor
Update: 2024-07-18 10:02 GMT
കോഴിക്കോട്: കക്കയം സംഭരണിയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് 756.50 മീറ്റർ എത്തിയതോടെയാണ് ഓറഞ്ച് മുന്നറിയിപ്പ്.
ഡാമിലെ അധിക ജലം തുറന്നു വിടുന്നതിനു മുന്നോടിയായി രണ്ടാം ഘട്ട മുന്നറിയിപ്പാണെന്നു കെഎസ്ഇബി വ്യക്തമാക്കി.പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.