നേപ്പാളിൽ വിമാനം തകർന്ന് 18 മരണം, ക്യാപ്റ്റൻ ഗുരുതരാവസ്ഥയിൽ

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍…

By :  Editor
Update: 2024-07-24 02:01 GMT

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ന് രാവിലെ 11.15 ഓടേ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീ ആളിപ്പടര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് പുറപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖ്ര. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗുരുതര പരുക്കേറ്റ ക്യാപ്റ്റൻ എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ പറഞ്ഞു.

Tags:    

Similar News