ബൈക്ക് ടാക്സി, ഞങ്ങളുടെ കഞ്ഞിയിലെ പാറ്റയാകും: ഓട്ടോറിക്ഷാ യൂണിയനുകൾ

ബൈക്ക് ടാക്സി പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുമാസം മുൻപാണ് ൈബക്ക് ടാക്സിക്ക് സർക്കാർ അനുമതി നൽകിയത്. ആപ് അധിഷ്ഠിത സേവനദാതാക്കളായ ഓല, ഊബർ, റാപിഡോ…

By :  Editor
Update: 2024-07-24 22:29 GMT

ബൈക്ക് ടാക്സി പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുമാസം മുൻപാണ് ൈബക്ക് ടാക്സിക്ക് സർക്കാർ അനുമതി നൽകിയത്.

ആപ് അധിഷ്ഠിത സേവനദാതാക്കളായ ഓല, ഊബർ, റാപിഡോ എന്നിവരാണ് ബൈക്ക് ടാക്സി സർവീസുകൾ നടത്താൻ രംഗത്തുള്ളത്. എന്നാൽ, തങ്ങൾക്ക് ഇപ്പോൾ തന്നെ യാത്രക്കാർ കുറവാണെന്ന് പറഞ്ഞ യൂണിയനുകൾ ബൈക്ക് ടാക്സികളെ നഗരത്തിൽ ഓടാൻ അനുവദിക്കുന്നതോടെ സ്ഥിതി വഷളാകുമെന്നതിനാൽ അത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ ഉടമകളുടെ ജീവിതമാർഗം തന്നെ ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്ന് യൂണിയൻ നേതാവ് ശശാങ്ക് റാവുവും പറഞ്ഞു.

നേരത്തേ ബൈക്ക് ടാക്സിയുടെ ഉപയോഗത്തെപ്പറ്റി പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുംബൈ, താനെ, മുംബൈയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സേവനം പ്രയോജനപ്പെടും എന്ന റിപ്പോർട്ടിനു പിന്നാലെയാണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. നിലവിൽ, ബൈക്ക് ടാക്സിയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല.

Tags:    

Similar News