പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, അതീവ ജാഗ്രത
തൃശൂര്‍: പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ പീച്ചി ഡാമിലെ നാലു ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി 20 സെന്റീമീറ്റര്‍ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു.…
;തൃശൂര്‍: പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ പീച്ചി ഡാമിലെ നാലു ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി 20 സെന്റീമീറ്റര്‍ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു.
മഴ തീവ്രമായാല്‍ തുടര്‍ന്നും ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലാശയത്തിന്റെ സമീപത്തേക്ക് ആരും പോകരുത്. ഡാമില്‍ നിന്നുള്ള ജലത്തിനു പുറമേ പുഴയിലെ നീരൊഴുക്കും തീവ്രമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.