ഉരുള്‍പൊട്ടല്‍: മരണസംഖ്യ ഇനിയും ഉയരും; പോത്തുകല്ലിൽ മാത്രം 60 മൃതദേഹങ്ങൾ

കല്‍പ്പറ്റ : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 123 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. അതേസമയം, മരണസംഖ്യ…

By :  Editor
Update: 2024-07-31 01:42 GMT

കല്‍പ്പറ്റ : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 123 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രദേശത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരി​ഗണന. തുടർന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോ​ഗമിക്കുന്നത്.

Tags:    

Similar News