ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റ്
ഇന്നു രാത്രിയിലെ ചിന്താ വിഷയം.. *ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താ കുഴപ്പം....... എന്തുകൊണ്ട് പാടില്ല ........ ഇതിന്റെ വിശദാംശങ്ങളിലേക്ക് .. സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല…
ഇന്നു രാത്രിയിലെ ചിന്താ വിഷയം..
*ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍
എന്താ കുഴപ്പം.......
എന്തുകൊണ്ട് പാടില്ല ........
ഇതിന്റെ വിശദാംശങ്ങളിലേക്ക് ..
സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം...വ്യത്യസമെന്തെന്നാല്‍ സാധാരണ അമ്പലങ്ങളിൽ ഭക്തന്‍ ഭഗവാനെ കാണാന്‍ പോകുന്നു. പക്ഷേ ശബരിമലയില്‍ അങ്ങനെയല്ല. വെറും ഭക്തന്മാര്‍ക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കില്‍ ഭക്തന്‍ ആദ്യം ഭഗവാനാകണം. 41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താല്‍ മനസ്സാ വാചാ കര്‍മ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തില്‍ എത്തിയവരാണ് ശബരിമലയില്‍ പോയി അയ്യപ്പനെ ദര്‍ശിക്കേണ്ടത്.
*ദര്‍ശനം നല്‍കുന്ന ആളെയും ദര്‍ശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പന്‍ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.*
അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാല്‍ ഭഗവാനാകാം. അതായത് ഭഗവാന്‍ നമുക്ക് പിടി തരാതെ മുകളിലില്‍ ഒളിച്ചിരിക്കുന്ന ഒരു ആളല്ല.
അത് നമ്മളുടെ ഉള്ളില്‍ തന്നെ ഉള്ള ചൈതന്യമാണ്. സന്നിധാനത്തു വെച്ച്‌അ യ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് *ങേ...ഇത് ഞാന്‍ തന്നെ അല്ലേ എന്ന്???!
അതെ അത് നീ തന്നെയാകുന്നു.* അതിനെയാണ് സംസ്‌കൃതത്തില്‍ *തത്ത്വമസി* എന്ന് പറയുന്നത്.... 'സാമ വേദ'ത്തീലെ 'ഛാന്ദഗ്യോപനിഷത്ത്' നിന്നും എടുത്ത വാക്കാണീത്...
അതായത് ശബരിമലയില്‍ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാര്‍ കാര്‍ഡോ ഒന്നുമല്ല.
41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്.
(മനസ്സു വച്ചാല്‍ ഭഗവാനാകാന്‍ വെറും 41 ദിവസം മതി ) പക്ഷേ അതിനുള്ള കഠിന പരിശ്രമത്തില്‍ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താന്‍ പത്ത് വയസ്സിനും അമ്ബതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് കഴിയാത്തതുകൊണ്ടാണ് അവര്‍ ഈ സാഹസത്തിന് മുതിരാത്തത്.
അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അര്‍ത്ഥമില്ല. വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്, ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാന്‍ പറ്റൂ... പക്ഷേ ആ കുട്ടിയെ തിരുത്താന്‍ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല.
കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. ബുദ്ധി ഉള്ളവര്‍ അത് ഉള്‍ക്കൊണ്ടു കൊള്ളും....ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യഥാ4ത്ഥ തത്ത്വമറിയുന്ന ഈശ്വര വിശ്വസികളായ ഒരു സ്ത്രീകളും ഈ പറഞ്ഞ കാലയളവില്‍ മല ചവിട്ടില്ല ...പിന്നെ ആര്‍ക്കാണ് നിര്‍ബന്ധം....ഈ അനാവശ്യ വിവാദം അവസാനിപ്പിക്കുക...
Pl comment by Santhosh Pandit ( പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
(ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കില്‍ കുറിച്ചത്