കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും; കോഴിക്കോടിന്റെ സ്വന്തം തുഷാരഗിരി

പ്രിയ കളത്തിൽ കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും...കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി.അതിമനോഹരമായ വെള്ളച്ചാട്ടം എന്നത് പോലെ തന്നെ പര്‍വ്വത- കാനന സൌന്ദര്യത്തില്‍ മയങ്ങി…

;

By :  Editor
Update: 2018-07-23 11:14 GMT

പ്രിയ കളത്തിൽ

കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും...കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി.അതിമനോഹരമായ വെള്ളച്ചാട്ടം എന്നത് പോലെ തന്നെ പര്‍വ്വത- കാനന സൌന്ദര്യത്തില്‍ മയങ്ങി ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതും സഞ്ചാരികളെ തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നു.കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്.

കോഴിക്കോട് നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ വൈത്തിരിക്ക് സമീപമാണ് തുഷാരഗിരി. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകളാണ് ചാലിപ്പുഴയുമായി മാറുന്നത്. ചാലിപ്പുഴ പിന്നീട് മൂന്ന് അതിമനോഹര വെള്ളച്ചാട്ടങ്ങളായി മാറുന്നു. തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്.തുഷാരഗിരിയിലെ രണ്ടാം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നവര്‍ക്ക് സന്ധ്യയോടെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തിച്ചേരാം. അപൂര്‍വ ഇനം വൃക്ഷലതാദികളും പക്ഷികളും ഈ യാത്രായക്കിടയില്‍ സഞ്ചാരികള്‍ക്ക് ദൃശ്യമാകും.തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്‌.

ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു.കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍, അടുത്തുള്ള വിമാനത്താവളം കരിപ്പൂരും.

Similar News