ഇന്തോനേഷ്യന്‍ ഭൂകമ്പം: മരണ സഖ്യ ഉയരാന്‍ സാധ്യത

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബാലി ദ്വീപിനു സമീപമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 14 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, മൃതദേഹങ്ങള്‍ ഇപ്പോഴും…

By :  Editor
Update: 2018-07-29 23:34 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബാലി ദ്വീപിനു സമീപമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 14 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

എന്നാല്‍, മൃതദേഹങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇന്തോനേഷ്യന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പരിക്കേറ്റ 160 പേരില്‍ 67 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News