ഞാനും ദീലിപങ്കിളും ഫോട്ടോയിട്ടാല്‍ ഉടന്‍ മീനാക്ഷിയുമായി കല്യാണം’; ഇല്ലാക്കഥ പറയരുത് : മാധവ് സുരേഷ്

Update: 2024-09-26 17:06 GMT

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവിന്‍റെ അരങ്ങേറ്റം. ഇതിനിടെ മാധവുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുണ്ട്.

നടൻ ദിലീപിന്‍റെ മകൾ മീനാക്ഷിയുമായി മാധവ് പ്രണയത്തിലാണെന്ന പ്രചാരണമാണ് അതില്‍ പ്രധാനം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാധവ് ഇതിന് മറുപടിനല്‍കി. ഒപ്പം മീനാക്ഷിയുമായുള്ള സൗഹൃദത്തെ പറ്റി മനസും തുറന്നു.

മാധവ് സുരേഷിന്‍റെ വാക്കുകള്‍

ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ എന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം. തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്‍റെ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിനുള്ള പ്രായവും പക്വതയും ആയിട്ടില്ല. സമാധാനവും സ്റ്റെബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ. ഇന്ന് മാധവ് സുരേഷ് ഒരു കരിയറിലേക്ക് കടക്കുന്നയാളാണ് . ഇതിനിടയിൽ പ്രണയമൊക്കെ ഉണ്ടാകാം. എനിക്ക് ഒരാളെ ഇഷ്ടമാണ്. അത് സാഹചര്യം പോലെയൊക്കെ നടക്കും. അതൊക്കെ അപ്പോൾ മാധ്യമങ്ങളെ അറിയിച്ചോളാം,

മീനാക്ഷിയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ജീവിതത്തിൽ ഒരേ കാഴ്ചപ്പാടുള്ളവരാണ്, പെരുമാറ്റവും സംസാര രീതിയുമൊക്കെ ഒരുപോലെയാണ്. ശരിക്കും മാധവിന്‍റെ ഒരു ഫീമെയിൽ വേർഷനാണ് മീനാക്ഷി. ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആണ്. അതിനു മുകളിലേക്ക് ഒന്നുമില്ല.

ഞാനും ദീലിപങ്കിളും ഒരു ഫോട്ടോയിട്ടതും ചേച്ചിയുടെ കല്യാണത്തിനു മീനാക്ഷി വന്നതും , ഞങ്ങള്‍ ഒരു ഇവന്‍റിന് കണ്ടതുമെല്ലാം കല്യാണാലോചനയിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് വാര്‍ത്തകള്‍. സെലിബ്രിറ്റികളുടെ മക്കൾ വിവാഹം കഴിക്കുന്നുവെന്ന് വാർത്തകൾ വരുമ്പോൾ ആളുകൾ ക്ലിക്ക് ചെയ്യുമല്ലോ, അതിന് വേണ്ടി ചാനലുകൾ ഓരോ വാർത്തകൾ പടച്ച് വിടും. അവർക്കും വരുമാനം വേണമല്ലോ, പക്ഷെ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ഇല്ലാക്കഥ പറയുന്നത് ശരിയല്ല," മാധവ് പറഞ്ഞു


Tags:    

Similar News