കൊളംബിയന്‍ മാഫിയാ തലവന്റെ മകളുമായി രാഹുല്‍ഗാന്ധിയ്ക്ക് ബന്ധം ! രാഹുല്‍ഗാന്ധി രണ്ടു മക്കളുടെ പിതാവോ ? ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ച് വീക്ക്ലി ബ്ലിറ്റ്സ് എന്ന ഓണ്‍ലൈന്‍ മാഗസിൻ
തിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ അച്ഛനാണെന്ന ആരോപണം ഉന്നയിച്ച് വീക്ക്ലി ബ്ലിറ്റ്സ് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ അച്ഛനാണെന്ന ആരോപണം ഉന്നയിച്ച് വീക്ക്ലി ബ്ലിറ്റ്സ് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം. ഗുരുതര ആരോപണമാണ് രാഹുലിനെതിരെ മാഗസീന് ഉയര്‍ത്തുന്നത്.
രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്പതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് മാഗസീന് ആരോപിക്കുന്നത്. സലാഹുദ്ദീന് ഷൊഹൈബ് ചൗധരി എന്ന ആളാണ് ലേഖനം എഴുതിയിരിക്കുന്നത്. ബ്ലിറ്റ്സ് എക്സ്ക്ലൂസീവ് ആയി ഇന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതും. തെളിയിക്കാന്‍ ആകാത്ത ചില ആരോപണങ്ങളും ചില വസ്തുതകളും, അര്‍ദ്ധസത്യങ്ങളും ആണ് വിദേശ മാധ്യമം ഉയര്‍ത്തുന്നത്. ചില ഫോട്ടോകളും പുറത്തു വിട്ടിരുന്നു.
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവുമാണ്. തെളിയിക്കാന്‍ ആകാത്ത ചില ആരോപണങ്ങളും ചില വസ്തുതകളും, അര്‍ദ്ധസത്യങ്ങളും വച്ച് ഒരു വിദേശമാധ്യമം ഇങ്ങനെ ലേഖനം എഴുതുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ചെറുതല്ല.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുിരുന്നു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.