സിദ്ദിഖ് ഒഴിഞ്ഞ ചുമതല ഇനി ബാബുരാജ് വഹിക്കും

നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേൽക്കുന്നത്

Update: 2024-08-25 05:25 GMT

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കും. നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേൽക്കുന്നത്. നിലവിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഓണ്‍ലൈനില്‍ ചേരും. ഈ യോഗമാകും ബാബുരാജിന് ചുമതല നല്‍കുന്നത്. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് നടൻ സിദ്ദിഖ് സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News