കോൺഗ്രസിൽ ആശയക്കുഴപ്പമില്ല; പാലക്കാട്ട് ബിജെപിക്ക് വിജയിക്കാനാകില്ല: കെ.മുരളീധരൻ

നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ. മുരളീധരന്‍

By :  Admin
Update: 2024-08-14 06:10 GMT

പാലക്കാട്∙ : നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ. മുരളീധരന്‍. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ച൪ച്ച ചെയ്യാൻ വിളിച്ച ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതിരഞ്ഞെടുപ്പും സ്ഥാനാ൪ഥി നി൪ണയവും ച൪ച്ചയായി. സീറ്റ് നിലനി൪ത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവച്ചു. സ്ഥാനാ൪ഥികളുടെ പേരുകൾ ഉയ൪ത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. മതിയായ ച൪ച്ചകളിലൂടെ ഉചിത സ്ഥാനാ൪ഥിയെ നി൪ണയിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ട് അധികം.


Tags:    

Similar News