സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; നടൻ ഗോവിന്ദയ്ക്ക് പരിക്ക്

കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.‍;

Update: 2024-10-01 10:36 GMT

മുംബൈ∙ നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടിൽവച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.‍

ഇന്ന് രാവിലെ 4.45നാണ് സംഭവം നടന്നത്. വീടിനു പുറത്തേക്ക് പോകുന്നതിനു മുൻപാണ് നടൻ റിവോൾവർ പരിശോധിച്ചത്. വെടിയേറ്റ നടൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റിവോൾവറിന് ലൈസൻസുണ്ട്. നടന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുടുംബം പ്രതികരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊണ്ണൂറുകളിൽ സൂപ്പർ സ്റ്റാറായിരുന്ന നടൻ ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വർഷം മാർച്ചിലാണ് ശിവസേനയിലെ എക്നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്നത്.


Tags:    

Similar News